Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

ഒപ്പോ എന്‍1 ' ഇന്ത്യൻ വിപണിയിലേക്ക്

ഒപ്പോ എന്‍1 '
ഇന്ത്യൻ വിപണിയിലേക്ക്
ചൈനീസ്‌ വമ്പന്മാരായ ഒപ്പോ ഇലക്‌ട്രോണിക്‌സ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ 'ഒപ്പോ എന്‍1 ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നു.നേരത്തെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍,ഫൈന്‍ഡ് 5, യൂലൈക്ക് തുടങ്ങിയ മോഡലുകൾ ലോക വിപണിയിൽ ഇറക്കി ശ്രദ്ധനേടിയിരുന്നെങ്കിലും ആദ്യമായാണ് വൻ വിപണിയായ ഇന്ത്യൻ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത്.206 ഡിഗ്രി വരെ കറങ്ങുന്ന ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ പുത്തൻ മോഡലിന്റെ പ്രധാന സവിശേഷത.കൂടാതെ 1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.9 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേ,രണ്ട് ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി,1.7 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസർ ,എന്നിവ സാങ്കേതിക മികവ് നൽകുന്നവയാണ് .മാത്രമല്ല ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഉപയോഗിച്ചിരിക്കുന്ന എന്‍ 1 ൽ ഓപ്പണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ സ്യാനോജെന്‍മോഡും നൽകിയിട്ടുണ്ട് .എന്നാൽ കമ്പനി ചൈനീസ്‌ ആണെങ്കിലും സാധാരണ ചൈനീസ്‌ ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്ഥമായി 16 ജി.ബി. വെര്‍ഷന് 39,999 രൂപയാണ് 'ഒപ്പോ എന്‍1 ന് ഇന്ത്യൻ വിപണിയിലെ വില .പക്ഷെ ത്രിജിയും വൈഫൈ ഡയറക്റ്റും എല്ലാമടങ്ങിയ ഒപ്പോ എന്‍1 32 ജി.ബി. വെര്‍ഷന്റെ വില നിശ്ചയിച്ചിട്ടില്ല.