Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

 പ്രശസ്ത മലയാള ചലച്ചിത്ര
സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് രഘുകുമാര്‍  ചലച്ചിത്രലോകത്തെത്തിയത്.
പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം.ബോയിങ് ബോയിങ്, കാണാക്കിനാവ്, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി.