Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

യു ഡി എഫ് വിടില്ലെന്ന് പി ജെ ജോസഫ്;ഇടുക്കി സീറ്റില്‍ ഉറച്ച് നില്ക്കും

കൊച്ചി: യു ഡി എഫ് വിടുന്നതിനെ കുറിച്ച് ഇപ്പോള്‍
ആലോചിക്കുന്നില്ലെന്ന് മന്ത്രി പി ജെ ജോസഫ്.
ഇന്നലെ തോമസ് ഐസകുമായി നടത്തിയ കൂടിക്കാഴ്ച്ച യാദൃശ്ചികം മാത്രമാണ്. എന്നാല്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇടുക്കി സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ മുറുകിയതോടെയാണ് ജോസഫ് വിഭാഗം യു ഡി എഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇന്നലെ തോമസ് ഐസക് പി ജെ ജോസഫുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജോസഫ് വിഭാഗം യു ഡി എഫ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് വൈക്കം വിശ്വനും എം എം മണിയും വ്യക്തമാക്കിയിരുന്നു.

ഇന്നുരാവിലെ ജോസഫ് ഗ്രൂപ്പിലെ എം എല്‍ എമാരായ മോന്‍സ് ജോസഫും ടി യു കുരുവിളയും പി ജെ ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ മുന്നണിമാറ്റ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന അഭ്യൂഹം ശക്തമായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.