Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

സാംസങ് ഗ്യാലക്‌സി എസ്5 ഏപ്രിലില്‍ വിപണിയിലെത്തും

Samsung Galaxy S5
സാംസങ് ഗ്യാലക്‌സി എസ്5
ഏപ്രിലില്‍ വിപണിയിലെത്തും
സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന സാംസങ് ഗ്യാലക്‌സി എസ്5 പുറത്തിറങ്ങി. ബയോമെട്രിക് സംവിധാനം, ഡസ്റ്റ്‌വാട്ടര്‍ പ്രൂഫ്, സ്‌പോര്‍ട്‌സ് ഫാസ്റ്റര്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് സാംസങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ മുന്നോട്ടു നയിക്കുമെന്ന് കരുതുന്ന എസ്5 പുറത്തിറക്കിയിരിക്കുന്നത്.

ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഗ്യാലക്‌സി എസ് ഫൈവ് പ്രദര്‍ശനത്തിനെത്തിയത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതക്കളായ സാംസങിന്റെ പുതിയ മോഡല്‍ ഏപ്രില്‍ 11ന് ലോകവിപണിയിലെത്തും. ഇന്ത്യയടക്കം 150 രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമായിരിക്കും. എന്നാല്‍ ഫോണിന്റെ വില എത്രയായിരിക്കുമെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ കിറ്റ്കാറ്റ് 4.4 ആണ് എസ്‌ഫൈവില്‍ ഉള്ളത്. എസ്‌ഫോറിനേക്കാള്‍ വലിയ 5.1 എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ട്‌സ് ക്വാഡ്കോര്‍ പ്ര?സസ്സര്‍, 2 ജിബി റാം, 16 ജിബി32 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി വരെ ഉയത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളും പുതിയ ഗ്യാലക്‌സിക്കുണ്ട്.

സാംസങ് വര്‍ഷന്തോറും പുറത്തിറക്കുന്ന ഗ്യാലക്‌സി ഫോണുകള്‍ സാധാരണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു ശേഷമാണ് പുറത്തിറങ്ങാറ്. എന്നാല്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ എസ്4 വിപണിയില്‍ വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല എന്നതാണ് ഗ്യാലക്‌സി ശ്രേണിയിലെ പുതിയ ഫോണ്‍ കമ്പനി നേരത്തേ പുറത്തിറക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 5, 5എസ്, എല്‍ജി ജി2, എച്ച്ടിസി വണ്‍, സോണി എക്‌പെരിയ സെഡ്‌വണ്‍ തുടങ്ങിയ ഫോണുകളില്‍ നിന്ന് ഗ്യാലക്‌സി എസ്‌ഫോറിന് കനത്ത വെല്ലുവിളി നേരിടേണ്ടിവന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സവിശേഷതകളുമായാണ് കമ്പനി എസ്‌ഫൈവ് രംഗത്തെത്തിച്ചിരിക്കുന്നത്.